കാഞ്ഞങ്ങാട് : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാരന് ഒറ്റുകൊടുത്ത ബിജെപിയും സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ച സിപിഎമ്മും ഇന്നു വലിയ രാജ്യസ്നേഹവും മറ്റും പറയുന്നത് വാസവദത്തയുടെ ചാരിത്ര്യ പ്രസംഗം പോലെ ആണെന്ന് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ഭരണഘടനയുടെ അന്തസത്ത തച്ചുടച്ച് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കാണിച്ച് ഇന്ത്യന്‍ സമൂഹത്തെ ഭയപ്പെടുത്താമെന്ന മോഹം ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണെന്നും ഇന്ത്യയിലെ മതേതരത്വം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് ഡി.സി.സി.ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് പെരിയ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ എം.സി ജോസ് ആമുഖ പ്രസംഗം നടത്തി. എം. അസിനാര്‍ ,വിനോദ്കുമാര്‍ പള്ളയില്‍വീട് ,സാജിദ് മൗവ്വല്‍, വി.ഗോപി, മാത്യൂസ് തെരുവപ്പുഴ, ഡി.വി.ബാലകൃഷ്ണന്, ഡോ.വി.ഗംഗാധരന്, എന്‍.കെ.രത്നാകരന്, കെ.പി.മോഹനന്, പ്രവീണ്‍ തോയമ്മല്‍, ടി.വി.ശ്യാമള, നീതിഷ് യാദവ്, തുടങ്ങിയവര്‍ സംസാരിച്ചു.
കെ.പി.ബാലകൃഷ്ണന് സ്വാഗതവും എ. പുരുഷോത്തമന് നന്ദിയും പറഞ്ഞു.
0 Comments