പടന്നക്കാട് മദ്രസയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം


പടന്നക്കാട്: പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ മദ്രസത്തുല്‍ ബദരിയ്യ അങ്കണത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു.
വിദ്യാര്‍ത്ഥികള്‍ ഭൂപകടാകൃതിയില്‍ ഇന്ത്യതീര്‍ത്തു. ജമാഅത്ത് പ്രസിഡണ്ട് എ.എം.കുഞ്ഞഹമ്മദ് ദേശീയ പതാക ഉയര്‍ത്തി. ഖത്തീബ് ജൂനൈദ് അംജദി പ്രാര്‍ത്ഥന നടത്തി. സദര്‍ മുഅല്ലിം മുഹമ്മദ് കുഞ്ഞി ദാരിമി, ജമാ അത്ത് സെക്രട്ടറി സി.എം.അബുബക്കര്‍, ട്രഷറര്‍ പി അഷ്‌റഫ്, ജമാ അത്ത് ഭാരവാഹികള്‍, മഹല്‍ നിവാസികള്‍ എന്നിവര്‍ സംബന്ധിച്ചു. ഭരണഘടന ആമുഖ വായന, പ്രതിജ്ഞ, ദേശീയഗാനം എന്നിവ ആലപിച്ചു. തുടര്‍ന്ന് പായസവിതരണം മധുര പലഹാര വിതരണം നടത്തി.

Post a Comment

0 Comments