ജില്ലാ ലീഗ് ക്രിക്കറ്റ് സിഡിവിഷന്‍ മല്‍സരങ്ങള്‍ തുടങ്ങി


കാസര്‍കോട്: ജില്ലാ ലീഗ് ക്രിക്കറ്റ് സിഡിവിഷന്‍ മല്‍സരങ്ങള്‍ മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുറഹ്മാന്‍, ജില്ലാ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലാം ചെര്‍ക്കള, മഹമൂദ് കുഞ്ഞിക്കാനം, അസീസ് പെരുമ്പള, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ ശഫീഖ് ചാലക്കുന്ന്, ശിഹാബ് കാഞ്ഞങ്ങാട്, ഷാജഹാന്‍ ബംബ്രാണ, കെ.സി.എ ക്യുറേറ്റര്‍ ലത്തീഫ് പെര്‍വ്വാട്, അബ്ബാസ് സന്തോഷ് നഗര്‍, മുഹമ്മദ് ബിലാല്‍, നൗസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments