നാടന്‍പാട്ട് മത്സരം


വെള്ളരിക്കുണ്ട്: ഉത്തര മലബാര്‍ കാര്‍ഷികമേള തളിര് 2020 മാലോത്ത് ജനുവരി 22 മുതല്‍ 26 വരെ അരങ്ങേറുന്നു. ഇതിന്റെ ഭാഗമായി 'പൊലിക 2020' എന്ന പേരില്‍ ജനുവരി 23 ന് വൈകീട്ട് 6 മണിക്ക് നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 7 പേരില്‍ കുറയാത്ത സംഘങ്ങള്‍ക്ക് അരമണിക്കൂര്‍ നാടന്‍പാട്ട് അവതരിപ്പിക്കാം. ഒന്നാം സ്ഥാനക്കാര്‍ക്ക് 7500 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 4500 രൂപയും സമ്മാനം നല്‍കും. വിശദവിവരങ്ങള്‍ക്ക് പ്രോഗ്രാം കമ്മറ്റിയുമായി ജനുവരി 13 നകം ബന്ധപ്പെടുക.

Post a Comment

0 Comments