ആംബുലന്‍സ് ഡ്രൈവറുടെ പേഴ്‌സ് കവര്‍ന്നു


കാഞ്ഞങ്ങാട് : നഗരമധ്യത്തില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ നിന്നു ഡ്രൈവറുടെ പഴ്‌സ് കവര്‍ന്നു.
കാഞ്ഞങ്ങാട് ടിവിഎസ് ഷോറൂമിന് അരികിലെ ആല്‍ച്ചുവട്ടില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സിലാണ് മോഷണം. മടിക്കൈ പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവറുടെ പേഴ്‌സും രേഖകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. അതേസമയം, ഇതുവഴി പ്രൈവറ്റ് ഓട്ടോയുമായി എത്തിയ ഒരാള്‍ പഴ്‌സ് എടുത്തു കൊണ്ടുപോകുന്നതു ചിലര്‍ കണ്ടതായും പറയുന്നു. ഇതുസംബന്ധിച്ചു പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായി പ്രൈവറ്റ് ഓട്ടോയുടെ ചിത്രവും വച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.

Post a Comment

0 Comments