സുകുമാരന്‍ പൂച്ചക്കാടിനെ ആദരിച്ചു


കാസര്‍കോട് : 60-ാമത് കേരള സ്‌ക്കൂള്‍ കലോത്സവത്തില്‍ പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ചുക്കാന്‍ പിടിച്ച സുകുമാരന്‍ പൂച്ചക്കാടിനെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളന ചടങ്ങില്‍ ആദരിച്ചു.
എ.എച്ച്.എസ്.ടി.എ അധ്യാപക സംഘടനയ്ക്കായിരുന്നു പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതല. പ്രചാരണത്തിന് വ്യത്യസ്ഥ ആശയങ്ങളും, പ്രചരണ മാര്‍ഗ്ഗങ്ങള്‍ കൊണ്ടും കലോത്സവ ചരിത്രത്തില്‍ എന്നും ഓര്‍ത്ത് വെയ്ക്കാവുന്ന പ്രവര്‍ത്തനമാണ് പബ്ലിസിറ്റി കമ്മിറ്റി ചെയ്തത്. മന്ത്രിമാര്‍ അടക്കമുള്ള മറ്റു ജനപ്രതിനിധികളും, ഉദ്യോഗസ്ഥമേധാവികളും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നു. വേറിട്ട ആശയത്തോട് കൂടി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പൊതു പ്രവര്‍ത്തകനും, ചിത്രക്കാരുമായ സുകുമാരന്‍ പൂച്ചക്കാടായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ചെയര്‍മാനും, ജിജി തോമസ് കണ്‍വീനറുമായിരുന്നു പബ്ലിസിറ്റി കമ്മിറ്റിയുടെ പബ്ലിസിറ്റി കമ്മിറ്റി പിരിച്ചുവിടുമ്പോള്‍ സഹകരിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും, സഹകരിച്ച സ്ഥാപനങ്ങളെയും ആദരിച്ചിരുന്നു.

Post a Comment

0 Comments