കൂട്ടം തെറ്റിയെത്തിയ വാലില്ലാക്കുരങ്ങ് പൊല്ലാപ്പായികാഞ്ഞങ്ങാട് : കൂട്ടം തെറ്റിയെത്തിയ കൂറ്റന്‍ കുരങ്ങ് യാത്രക്കാര്‍ക്ക് പൊല്ലാപ്പായി.
ഇന്നുരാവിലെ പത്തരയോടെ മാവുങ്കാല്‍ നെല്ലിത്തറയിലാണ് വാലില്ലാക്കുരങ്ങ് എത്തിയത്. ഇരുചക്ര വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ ചാടിയടുത്തതോടെ പൊല്ലാപ്പായി. വാഹനങ്ങള്‍ വേഗം കുറച്ചോടിയതിനാലാണ് കുരങ്ങനെ ഇടിക്കാതിരുന്നത്. നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വാഹനമിടിച്ച് മനുഷ്യന്‍ മരിച്ചാല്‍ പോലീസില്‍ നിന്നും ജാമ്യം ലഭിക്കും. കുരങ്ങ് ചത്താല്‍ ജാമ്യമില്ല.

Post a Comment

0 Comments