കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദനം: ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും യുവതി


പെരിയ: സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ദേഹോപദ്രവമേല്‍പ്പിക്കുകയും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്.
കാഞ്ഞിരടുക്കം മൂവാരിമൂലയിലെ എം.തമ്പാന്റെ മകള്‍ പ്രിയങ്കയുടെ (25) പരാതിയില്‍ വെള്ളിക്കോത്ത് കൃഷ്ണകൃപയിലെ വിഷ്ണുപ്രസാദ് (30), പിതാവ് വി.ജനാര്‍ദനന്‍ (59), മാതാവ് എം.സതി (48), സഹോദരി മഡിയനിലെ മീര എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 2018 സെപ്റ്റംബര്‍ മൂന്നിനാണ് പ്രിയങ്കയും വിഷ്ണുപ്രസാദും വിവാഹിതരായത്. ഭര്‍ത്താവും മാതാപിതാക്കളും കൈകൊണ്ടടിച്ചു ദേഹോപദ്രവമേല്‍പ്പിച്ചതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

Post a Comment

0 Comments