മടിക്കൈ പഞ്ചായത്തില്‍ തുള്ളിമരുന്ന് വിതരണം ചെയ്തു


കാഞ്ഞങ്ങാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് തുള്ളി മരുന്ന് വിതരണം ചെയ്തു.
പരിപാടിയുടെ മടിക്കൈ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു. കെ.വി. ഗംഗാ ധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ഇന്ദിര, വി.അനില്‍കുമാര്‍, എ.ശ്രീകുമാര്‍, കെ.വി.നിര്‍മ്മല, പി.രാഹുല്‍രാജ്, കെ.ഊര്‍മ്മിള, കെ.സാവിത്രി, പി.പ്രസീതാകുമാരി, എം.കലേഷ്, പി.രാജേഷ് കുമാര്‍, വി.പി.ഇന്ദുമോള്‍, എം.ജയലക്ഷ്മി, എം.കുഞ്ഞിപ്പൊക്കന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരെഞ്ഞെടുത്ത അംഗണ്‍വാടികള്‍, കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ പോളിയോ ബൂത്തുകളിലൂടെയാണ് തുള്ളിമരുന്ന് വിതരണം ചെയ്തത്. മരുന്ന് നല്‍കാന്‍ വിട്ടു പോയ കുട്ടികളെ കണ്ടെത്താന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനം നടത്തും. പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പാര്‍ട്ട് ചെയ്യുന്ന സാഹപര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലിലാണ് 5വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

Post a Comment

0 Comments