കാഞ്ഞങ്ങാട്: എസ്.എസ്.കെയുടെയും, ബേക്കല്‍ ബി.ആര്.സി യുടെയും നേതൃത്വത്തില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ 6, 7, 8 എന്നീ ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗണിതോത്സവം സഹവാസ ക്യാമ്പിന് പുല്ലൂര്‍ ഗവ യു.പി സ്കൂളില്‍ തുടക്കമായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനുവരി 17,18,19 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.സീത, പി.ടി.എ പ്രസിഡണ്ട് ഷാജി.എ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് എന്‍.ജഗദീശന് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ഷീബ.കെ.വി നന്ദിയും പറഞ്ഞു.
0 Comments