വ്യാജ വീഡിയോ: ജില്ലാപോലീസ് മേധാവിക്ക് പരാതി


കാഞ്ഞങ്ങാട്: സോഷ്യല്‍ മീഡിയ വഴി കള്ളം പ്രചരിപ്പിയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
വിദ്യാലയത്തേയും പൊതുവിദ്യാഭ്യാസത്തേയും അധ്യാപക സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തുംവിധം വ്യാജ വീഡിയോ ടെക്സ്റ്റ് മെസേജ്, വ്യാജ വീഡിയോ എന്നിവ പ്രചരിപ്പിച്ചതിന് അജാനൂര്‍ ഗവ.മാപ്പിള എല്‍പി സ്‌കൂള്‍ വാഹന ഡ്രൈവറും മുന്‍ എസ്എംഎസ് ചെയര്‍മാനുമായ സി.എച്ച്.ബഷീറിനെതിരെയാണ് പരാതി.
ഐടി ആക്ടനുസരിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എസ്.എം.സി ചെയര്‍മാന്‍ അഷറഫ് കൊളവയലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Post a Comment

0 Comments