സ്‌കൂള്‍ പരിസരം പ്ലാസ്റ്റിക് മുക്തമാക്കും


കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും സ്‌കൂള്‍ പരിധി വിട്ടു പോകുന്നത് തടയാന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മിതമായ നിരക്കില്‍ പലഹാരങ്ങള്‍ വിതരണം ചെയ്യും.
കുടുംബശ്രീ സഫലം പദ്ധതിയിലെ ഗുണമേന്മയുള്ള കശുവണ്ടി ഉപയോഗിച്ചുള്ള മധുര പലഹാരം അഞ്ച് രൂപയ്ക്ക് ലഭ്യമാക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദോശയടക്കമുള്ള വിഭവങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കാനും പദ്ധതിയുണ്ട്. ഇതിനായി കുടുംബശ്രീയിലെ പരിശീലനം ലഭിച്ച വീട്ടമ്മമാരുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ എത്തുന്നതോടെ ലഹരി മിഠായിയടക്കമുള്ള പദാര്‍ത്ഥങ്ങളെ സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കും.

Post a Comment

0 Comments