സസ്‌പെന്‍ഷനിലായ ലീഗ് നേതാവ് സിപിഎമ്മില്‍


കോഴിക്കോട്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലീം ലീഗ് സസ്‌പെന്റ് ചെയ്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എം.ബഷീര്‍ വീണ്ടും എല്‍ഡിഎഫ് വേദിയില്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുള്‍ വഹാബ് നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെ.എം ബഷീര്‍ പ്രതികരിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതുമാണ് കെ.എം.ബഷീറിനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് അച്ചടക്കനടപടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി മുഖപത്രത്തിലൂടെയാണ് ബഷീറിനെ സസ്‌പെന്റ് ചെയ്ത വിവരം പുറത്തുവന്നത്.

Post a Comment

0 Comments