അമീന അല്‍മര്‍ സൂക്കി സ്വാദിഖ് അല്‍ മര്‍സൂക്കി മസ്ജിദ് ഉദ്ഘാടനം ചെയ്തു


കല്ലൂരാവി: കല്ലൂരാവി-മുവാരിക്കുണ്ട് നവീകരിച്ച അമീന അല്‍മര്‍ സൂക്കി സ്വാദിഖ് അല്‍ മര്‍സൂക്കി മസ്ജിദിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
പൊതു സമ്മേളനം നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റര്‍, അഹ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അബ്ദുള്‍ ഹമീദ് സഖാഫി, എ.ഹമീദ്ഹാജി, ഇഖ്ബാല്‍ അഷറഫി, എം.കെ.അബ്ദുള്‍ റഹ്മാന്‍, സി.എച്ച്. ജാഫര്‍ മുവാരിക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments