വ്യാപാരി കാറിടിച്ചു മരിച്ചു: നിര്‍ത്താതെ പോയ കാര്‍ പിടികൂടി


നീലേശ്വരം: കട തുറക്കാന്‍ പോകവെ വ്യാപാരി കാറിടിച്ചു മരിച്ചു.
നീലേശ്വരം ഐവ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ പച്ചക്കറി സ്റ്റാള്‍ നടത്തുന്ന കരുവാച്ചേരിയിലെ കുഞ്ഞിപ്പുരയില്‍ കെ.പി.തമ്പാന്‍ (61) ആണ് മരിച്ചത്. ഇന്നുരാവിലെ കരുവാച്ചേരിയിലായിരുന്നു അപകടം. വീട്ടില്‍ നിന്നിറങ്ങി കടയിലേക്കു നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെറുവത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് ഇടിച്ചിട്ടത്. നിര്‍ത്താതെ പോയ കാര്‍ നീലേശ്വരം പോലീസ് പിന്നീട് വളപട്ടണത്തുനിന്നു പിടികൂടി. കരിവെള്ളൂര്‍ പുത്തൂരിലെ പരേതനായ അമ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: അരുണ്‍, അഖില്‍ (ഇരുവരും ഗള്‍ഫ്), അര്‍ച്ചന. മരുമക്കള്‍: തുഷാര (എസ്ബിഐ, നീലേശ്വരം). സൗമ്യ (ലാബ് ടെക്‌നിഷ്യന്‍, ചായ്യോത്ത്). സഹോദരി: ജാനകി (പുത്തൂര്). മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍. സംസ്‌കാരം നാളെ. നീലേശ്വരം എസ്‌ഐ, പ്രേമന്‍, പോലീസുകാരായ ജയചന്ദ്രന്‍ ഒളവറ, അജയന്‍ കരിവെള്ളൂര്‍ എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് അപകടത്തെ തുടര്‍ന്നു നിര്‍ത്താതെ പോയ കാര്‍ പിടികൂടാനായത്. വിവിധ പോലീസ് സ്‌റ്റേഷനുകല്‍ലേക്ക് ഇവര്‍ വയര്‍ലസ് സന്ദേശമയക്കുകയായിരുന്നു. വളപട്ടണത്ത് ഹൈവേ പോലീസ് കാര്‍ പിടികൂടി.

Post a Comment

0 Comments