ബീഡി തൊഴിലാളികള്‍ക്ക് മുട്ടക്കോഴികളെ നല്‍കി


നീലേശ്വരം: ബീഡിത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ നേതൃത്വത്തില്‍ ബീഡി തൊഴിലാളികള്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി.
തകര്‍ച്ച നേരിടുന്ന ബീഡിവ്യവസായമേഖലയിലെ തൊഴിലാളികള്‍ക്ക് അധിക വരുമാനമുണ്ടാക്കുന്നതിന് വേണ്ടി ബീഡിതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപയില്‍ നിന്നാണ് മുട്ടക്കോഴിവിതരണം നടത്തുന്നത്.
ബീഡി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നീലേശ്വരം ദിനേശ്ബീഡി സംഘം പ്രസിഡണ്ട് കെ.രാഘവന്‍ അധ്യക്ഷം വഹിച്ചു. ടി.ജി.ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എ.ഷാജ് സ്വാഗതം പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ കുറിച്ച് ലിസിജോണ്‍ തൊഴിലാളികള്‍ക്ക് ക്ലാസെടുത്തു.

Post a Comment

0 Comments