റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കണം-കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്


കാഞ്ഞങ്ങാട്: നമ്മുടെ രാജ്യത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ന് രാവിലെ 8.30 ന് കേരളത്തിലെ എല്ലാ വഖഫ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്നതോടൊപ്പം ഭരണ ഘടനയുടെ ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ വഖഫ് സ്ഥാപനങ്ങളോടും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.
ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കുന്നതില്‍ സമുദായത്തിന്റെ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഈ പ്രതിജ്ഞയും തുടര്‍പ്രവര്‍ത്തികളും പ്രയോജനപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments