സഹകരണ മേഖലയെ ഇല്ലായ്മചെയ്യാന്‍ ശ്രമം


കാഞ്ഞങ്ങാട്: സഹകരണ മേഖലയിലെ ശക്തമായ ത്രിതല സംവിധാനം തകര്‍ത്ത് സഹകരണ മേഖലയെ ഇല്ലായ്മ ചെയ്യാനാണ് കേരള ബേങ്ക് രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സഹകരണ ജനാധിപത്യ വേദി കാഞ്ഞങ്ങാട് മേഖലായോഗം കുറ്റപ്പെടുത്തി. കേരള ബേങ്ക് രൂപീകരണം സഹകരണ മേഖലക്ക് ഉണ്ടാക്കുന്ന ഗുണം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍.
സഹകരണ രംഗത്തെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സമര പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 27 ന് തിരുവനന്തപുരത്ത് നടക്കുന്ന സഹകാരി സംഗമം വിജയിപ്പിക്കുവാന്‍ യോഗം സഹകാരികളോടഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ കണ്‍വീനര്‍ എം.അസിനാര്‍, കെ. കെ.രാജേന്ദ്രന്‍, മാമുനി വിജയന്‍, എം.രാധാകൃഷ്ണന്‍ നായര്‍, രമേശന്‍ കരുവാച്ചേരി, മഡിയന്‍ ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, വി.കൃഷ്ണന്‍, എ.വി. ചന്ദ്രന്‍, എം.രാധമ്മ, എം. കെ. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments