മണല്‍കടത്ത്: ഡ്രൈവര്‍ക്കും സഹായിക്കും പിഴ


കാഞ്ഞങ്ങാട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് അനുമതിയില്ലാതെ മണല്‍ കടത്തിയ കേസില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും 13,000 രൂപ പിഴ.
ഹൊസ്ദുര്‍ഗ് ബല്ലാ കടപ്പുറം ഹദ്ദാദ് നഗര്‍ സി.എച്ച്.ഹൗസിലെ സി.എച്ച്.മുനീര്‍ (27), കോടച്ചേരി വടകര മുക്കിലെ ഷക്കീര്‍ (27) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി ശിക്ഷിച്ചത്. ഹദ്ദാദ് നഗറിലെ നൗഷിബയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 2015 ഏപ്രില്‍ പതിനൊന്നിനാണ് ഇരുവരും മണല്‍ കടത്തിയത്. കെ എല്‍ 14 ഇ 4167 നമ്പര്‍ വാഹനത്തിലായിരുന്നു മണല്‍ കടത്ത്. നൗഷിബയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Post a Comment

0 Comments