യുനെസ്‌കോ- ശാസ്ത്രകമ്മീഷനില്‍ ഗോപകുമാര്‍ അംഗം


കാസര്‍കോട്: യുനെസ്‌കോയുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ഇന്ത്യന്‍ കമ്മീഷനിലേക്ക് കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാറിനെ തിരഞ്ഞെടുത്തു. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പത്തംഗ ഉപകമ്മീഷനിലാണ് അദ്ദേഹം അംഗമാവുക.
കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിനു കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യശാസ്ത്ര ഗവേഷണകേന്ദ്രം ചെയര്‍മാന്‍ അരുണാ അസഫലി ചെയര്‍മാനായുള്ള സമിതിയുടെ കലാവാധി നാലുവര്‍ഷമാണ്. ഇന്ത്യയും യുനെസ്‌കോയുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര രംഗത്തെ നയരൂപവല്‍ക്കരണം, യുനെസ്‌കോയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യാഗവണ്‍മെന്റിന് ഉപദേശം നല്‍കല്‍, യുനെസ്‌കോയുമായി ബന്ധപ്പെട്ട അക്കാദമികവും സാംസ്‌കാരികവുമായി പരിപാടികള്‍ സംഘടിപ്പിക്കല്‍, യുനെസ്‌കോയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക തുടങ്ങിയവയാണ് സാമൂഹ്യശാസ്ത്ര ഉപസമിതിയുടെ ചുമതല.

Post a Comment

0 Comments