പൊന്ന്യത്ത് പോലീസ് പിക്കറ്റ് പോസ്റ്റിനുനേരെ ആര്‍.എസ്.എസിന്റെ ബോംബേറ്


കണ്ണൂര്‍: കണ്ണൂര്‍ പൊന്ന്യം റോഡിലെ പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍.
ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്. രാഷ്ട്രീയ സംഘര്‍ഷമേഖലയായതിനാല്‍ ഇവിടെ പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിഞ്ഞത്. പോലീസിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബോബേറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്. എന്നാല്‍ ഇയാളെ ഇതുവരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

Post a Comment

0 Comments