ദേശീയ സമ്മതിദായക ദിനാചരണം


കാസര്‍കോട്: കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖത്തില്‍ കളക്ടറേറ്റില്‍ ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു.
ദിനാചരണം ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. എല്ലാ സമ്മതിദായകരും സമ്മതിദായകാവകാശം സ്വതന്ത്ര്യവും നിക്ഷ്പക്ഷവുമായി വിനിയോഗിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പുതുതലമുറയില്‍ ജനാധിപത്യ ബോധം വളര്‍ത്താനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ അഭിമുഖത്തില്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത സിനിമസീരിയല്‍ താരം ഉണ്ണിരാജ് മുഖ്യാതിഥിയായി. ലോകത്തിന് തന്നെ മാതൃകയാണ് ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥെയന്ന് ഉണ്ണിരാജ് പറഞ്ഞു. എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. സമ്മതിദായക പ്രതിജഞ ജില്ലാ കളക്ടര്‍ ചൊല്ലികൊടുത്തു,
ഇഗവേണന്‍സിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജില്ലാ കളകടര്‍ക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍ ഉപഹാരം നല്‍കി. മികച്ച ബി എല്‍ ഒ മാരായി തെരഞ്ഞെടുത്ത കെ കെ ഇസ്‌മെയില്‍, കെ ദേവദാസ, എം മുഹമ്മദ് സാജു, കെ കെ പുഷ്പജന്‍, ടി രഘു എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. ജില്ലാ കത്തെഴുത്ത് മത്സരത്തിലെ വിജയികളായ കെ യശ്വനി, പിവി ജിജിന്‍ ബാബു എന്നിവര്‍ക്കും ക്യാമ്പസ് അംബാസിഡര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട പി ഹര്‍ഷ കിരണ്‍,ജി യജ്ഞേഷ്, ഷംസിയ, സി എ ആന്‍സി, എം ഭാഗ്യ, പി ശ്രീലക്ഷ്മി, എന്‍ കെ സിയാദ്, അന്‍സല്‍ രാജ് ജെയിംസ്, പി ആര്‍ വിഷ്ണു, കെ രാഹുല്‍, രോഷന്‍ തോമസ്, മുഹമ്മദ് മുഹസ്മ, അഭിജിത്ത് ഷാജി, കെഹരികൃഷ്ണ്‍ എന്നിവര്‍ക്കും ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നവ സമ്മതിദായകര്‍ക്കുള്ള പുതിയ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉണ്ണിരാജ് നല്കി. ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഹുസൂര്‍ ശിരതസ്തദാര്‍ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments