കാസര്‍കോട്: മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ ആദ്രം ജനകീയ ക്യാമ്പയിന് പരിശീലന പരിപാടി ആരംഭിച്ചു.
ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ലഭിച്ചവര്‍ അതാത് ഗ്രാമപഞ്ചായത്തുകളില്‍ വിവിധ ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കും.ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുക,വ്യായാമവും കായികപ്രവര്ത്തികളും പ്രോത്സാഹിപ്പിക്കുക,മാനസിക ആരോഗ്യം മെച്ചപ്പെട്ടുത്താനുള്ള പ്രവര്‍ത്തനങ്ങളും ലഹരി നിര്‍മ്മാര്‍ജ്ജന പരിപാടികളും ഊര്‍ജ്ജിത മാക്കുക, ശുചിത്വവും മാലിന്യ സംസ്കരണവും ശീലമാക്കുക, രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യ സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗവും ഉറപ്പുവരുത്തുക എന്നിവയാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ലക്ഷ്യം.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എ.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് എന്‍ സൗദാമിനി കുട്ടി അധ്യക്ഷയായി. ബെള്ളൂര്‍ പി.എച്ച്.സിയിലെ സ്റ്റാഫ് നഴ്സ് എ.കൃഷ്ണരാജ് ക്ലാസ്സെടുത്തു. പി.ആര്. ഒ രഞ്ജിത്ത് ജി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഫീസ് ഷാഫി, സുരേഷ്,മോളിമാതു,കൊച്ചുറാണി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷറഫ് സ്വാഗതം പറഞ്ഞു.
0 Comments