കലാകാരന്മാര്‍ മനുഷ്യപക്ഷത്തു ചേര്‍ന്ന് നില്‍ക്കണം-ഷെരീഫ് ഈസ


നീലേശ്വരം: പുതികാലഘട്ടം സമൂഹത്തിനുമുമ്പില്‍ ഒരുപാട് വെല്ലിവിളികളുയര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ പോരാടാനും നന്മയുടെ പക്ഷത്ത് നില്‍ക്കാനും കലാകാരന്മാര്‍ തയ്യാറാകണമെന്നും ചലചിത്രസംവിധായകന്‍ ഷെരീഫ് ഈസ അഭിപ്രായപ്പെട്ടു.
നീലേശ്വരം നഗരസഭയും തണല്‍ ടാക്കീസ് ഫിലിം സൊസൈറ്റിയും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷം വഹിച്ചു. ഡോ.പി.രാജന്‍ ചലചിത്രോത്സവം അവലോകനം ചെയ്തു. പി.പി.മുഹമ്മദ്‌റാഫി, നന്ദലാല്‍.ആര്‍, പി.കുഞ്ഞികൃഷ്ണന്‍, പി.ഭാര്‍ഗവി, സി.എം. നാരായണന്‍ നായര്‍, ഡോ. എം.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നോര്‍മന്‍ മക്‌ലാറന്റെ നൈബേഴ്‌സ്, ഷരീഫ് ഈസയുടെ കാന്തന്‍ ലവര്‍ ഓഫ്കളര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

Post a Comment

0 Comments