ധനസഹായം നല്‍കും


കാസര്‍കോട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിയുടെ ഭാഗമായി ജില്ലയില്‍ വാഴകൃഷി വ്യാപനത്തിനായി ഹെക്ടറൊന്നിന് 26250 രൂപ നിരക്കില്‍ സബ്‌സിഡി അനുവദിക്കും.
താല്‍പര്യമുളള കര്‍ഷകര്‍ നികുതി രശീതി, ആധാര്‍ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ബന്ധപ്പെട്ട കൃഷിഭവനില്‍ ജനുവരി 31 നകം അപേക്ഷിക്കണം. കമുകിന്‍ തോട്ടത്തില്‍ ഇടവിളയായി വാഴകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ആനുകുല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

Post a Comment

0 Comments