കാഞ്ഞങ്ങാട് : സ്കൂള്‍ വിദ്യാര്‍ഥികള്‍ ടൂര്‍ പോകുമ്പോള്‍ വാഹനങ്ങള്‍ കൊണ്ടുള്ള സാഹസിക പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് സിപിടി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
അടുത്തകാലത്ത് കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള പല സാഹസിക പ്രകടനങ്ങളും അധികരിച്ചുവരുന്നതിനാല് അധ്യാപകരും രക്ഷിതാക്കളും ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മൊയ്തീന് പൂവടുക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനഫണ്ട് കൂപ്പണ്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക ജില്ലാ ട്രഷറര്‍ ബദ്റുദ്ദീന്‍ ചളിയങ്കോടിന്ന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രദീപന് കൊളത്തൂര്‍, ഹക്കിം ബേക്കല്‍, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്ക സ്വാഗതവും ശില്പ്പരാജ് ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് ജില്ലാ സമ്മേളനം കാസര്‍കോട് ഫെബ്രുവരി 23 ന് നടത്താന്‍ തീരുമാനിച്ചു.
0 Comments