കാണാതായ ഹോട്ടല്‍ ഉടമ തിരിച്ചെത്തി


നീലേശ്വരം : ഹോട്ടല്‍ തുറന്നുവച്ച ശേഷം അപ്രത്യക്ഷനായ ഹോട്ടല്‍ ഉടമ തിരിച്ചെത്തി.
നീലേശ്വരം മാര്‍ക്കറ്റ് റോഡിലെ ന്യൂ രാംസണ്‍സ് ഹോട്ടല്‍ ഉടമ കണിച്ചിറ മീത്തലെ കാവിനു സമീപത്തെ യു.ശ്രീധറാണ് (41) വീട്ടില്‍ തിരിച്ചെത്തിയത്. ജനുവരി 17 ന് രാവിലെ ഹോട്ടല്‍ തുറന്നുവച്ച ശേഷമാണ് ശ്രീധറിനെ കാണാതായത്. ഫോണും ഇവിടെ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. സഹോദരീ ഭര്‍ത്താവ് കണിച്ചിറയിലെ എം.പ്രകാശന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ശ്രീധര്‍ തിരിച്ചെത്തിയത്. ശ്രീധറിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് നീലേശ്വരം പോലീസ് പറഞ്ഞു.

Post a Comment

0 Comments