ജപ്തി നോട്ടീസ് വലിച്ചെറിഞ്ഞു; വില്ലേജ് ഓഫീസില്‍ നാടകീയരംഗം


കാഞ്ഞങ്ങാട് : റവന്യൂ റിക്കവറി നോട്ടീസ് വലിച്ചെറിഞ്ഞ് വില്ലേജ് ഓഫിസറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിത്താരി വില്ലേജ് ഓഫിസിലാണ് നാടകീയ രംഗങ്ങള്‍. വിളിച്ചുവരുത്തി റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ചിത്താരിയിലെ അബ്ദുല്‍ മജീദ്, പൂച്ചക്കാട്ടെ ഖാദര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. റവന്യൂ റിക്കവറി നോട്ടീസ് വലിച്ചെറിഞ്ഞ ഇരുവരും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഇവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതായും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments