നീലേശ്വരം: കേരളത്തിലെ രണ്ടു നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ നടത്തുന്ന മത്സര മാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെയും മാക്സിസ്റ്റ് അക്രമത്തിനെതിരെയും ബിജെപി നീലേശ്വരത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് തുടരാനും രമേശിന് മുഖ്യമന്ത്രിയാകാനുമായി മുസ്ലീം സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് വരുത്തി തീര്‍ക്കാനുള്ള സമരനാടകമാണ് കേരളത്തില്‍ നടക്കുന്നത്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളെ മുസ്ലീം സമുദായം തിരിച്ചറിയണം. ഈ രണ്ടു നേതാക്കളുടെ വടംവലിയില്‍ കരുക്കളായി നിന്നു കൊടുക്കണമോയെന്ന് ന്യൂനപക്ഷങ്ങള്‍ തീരുമാനിക്കേണ്ട കാലം അതിക്രമിച്ചു. കേരളത്തിലെ മുസ്ലിങ്ങളെ വിഡ്ഢിളാക്കി വോട്ട് ബാങ്കാക്കി മാറ്റുന്നതിന് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന ശ്രമത്തിന് മുസ്ലീങ്ങള്‍ നിന്നു കൊടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.സജ്ജീവ ഷെട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ഉത്തരമേഖല പ്രസിഡണ്ട് വി.വി.രാജന്, സമിതിയംഗങ്ങളായ പി.സുരേഷ്കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, കൗണ്‍സില്‍ അംഗങ്ങളായ പൊവ്വല്‍ ദാമോദരന്‍, ശിവകൃഷ്ണ ഭട്ട്, കുഞ്ഞിരാമന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ്, സെക്രട്ടറിമാരായ കുഞ്ഞിക്കണ്ണന് ബളാല്‍, എം.ബല്‍രാജ്, ഉപാദ്ധ്യക്ഷന്മാരായ സദാനന്ദറൈ, സത്യശങ്കരഭട്ട്, എം.ശോഭന, മണ്ഡലം പ്രസിഡണ്ടുമാരായ സി.വി.സുരേഷ്, എം.മധു, കെ.ടി.പുരുഷോത്തമന്, മണികണ്ഠറൈ, കമ്മറ്റിയംഗം രാജഗോപാലന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments