വൈദ്യുതി ജീവനക്കാര്‍ക്ക് ആരോഗ്യപരിശോധന


കാസര്‍കോട്: ചെങ്കള പി എച്ച് സിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള കെ എസ് ഇബി സെക്ഷനിലെ ജീവനക്കാരുടെ ആരോഗ്യ പരിശോധന നടത്തി.
ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ബിഎംഐ എന്നിവ പരിശോധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തല്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷറഫ്, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ജോഷി, രജീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രശേഖരന്‍ തമ്പി, കെ എസ് രാജേഷ്, ജെപിഎച്ച്എല്‍മാരായ ജലജ, കൊച്ചുറാണി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments