മൈക്ക് പ്രചരണങ്ങളും പ്രകടനവും നിരോധിക്കണം


കാസര്‍കോട് : ഹൈക്കോടതി വിധി ലംഘിച്ച് വീണ്ടും പുതിയ ബസ്റ്റാന്റ് യാര്‍ഡില്‍ യോഗങ്ങള്‍ നടത്തുന്നു.
പുതിയ ബസ് സ്റ്റാന്റില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ബസ്റ്റാന്റ് യാര്‍ഡ് കടന്ന് ഷോപ്പിംഗ് കോംപ്ലക്‌സ് ഭാഗത്തേക്ക് പോകണമങ്കില്‍ ബസ് ബേയില്‍ നിന്നും പുറകോട്ടെടുക്കുന്ന ബസ്സുകളെയും ബസ് ബേയിലേക്ക് കയറുന്ന ബസ്സുകളെയും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മൈക്ക് പ്രചരണവും പ്രകടനക്കാരുടെ മുദ്രാവാക്യം വിളികളും കൂടിയാകുമ്പോള്‍ ഭയപ്പെട്ട് സ്ഥലകാലബോധം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് വന്നുചേരുന്നത്. ഇത് വലിയ അപകടത്തിന് വഴിയൊരുക്കുന്നു. പുതിയ ബസ്റ്റാന്റിലും പരിസരങ്ങളിലും പ്രകടനങ്ങളും പൊതുയോഗവും നിരോധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments