പീഡനം: ഭര്‍ത്താവിനും മാതാവിനും എതിരെ കേസ്

നഴ്‌സിന് ഗാര്‍ഹിക
കാഞ്ഞങ്ങാട്: കൂടുതല്‍ സ്വര്‍ണാഭരണം ആവശ്യപ്പെട്ട് നഴ്‌സിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു.
എണ്ണപ്പാറയിലെ മരിയ ബേബി (24) യുടെ പരാതിയില്‍ അമ്പലത്തറ പോലീസാണ് ഭര്‍ത്താവ് എ.ജോമോന്‍, ഭര്‍തൃമാതാവ് കുഞ്ഞമ്മ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2017 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്ത ഭര്‍ത്താവ് കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments