വധശ്രമം: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: ബൈക്കില്‍ ചെഗുവേരയുടെ ചിത്രം പതിച്ച സിപിഎം പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ഗുരുപുരം കല്ലാന്തോലിലെ വിജേഷിനെയാണ് (28) ഹൊസ്ദുര്‍ഗ് എസ്‌ഐ ജോഷി ജോസഫ് അറസ്റ്റ് ചെയ്തത്. പുല്ലൂരിലെ കെ.ഷിബിന്‍ കുമാറിന്റെ (25) പരാതിയില്‍ വിജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കൂട്ടുപ്രതികള്‍ സജിത്ത്, വൈശാഖ് എന്നിവരാണ് കൂട്ടുപ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. റിപബ്ലിക് ദിനത്തില്‍ രാത്രി ഒമ്പതരയോടെ മാവുങ്കാല്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അക്രമം. ബൈക്ക് തടഞ്ഞുനിര്‍ത്തി മരവടി കൊണ്ടും ഇരുമ്പുവടി കൊണ്ടും അടിച്ചുവെന്നാണ് കേസ്.

Post a Comment

0 Comments