കാലുമാറിയ നടനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍


കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് നടപടി തുടങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ബി.രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നടന്‍ ഷെയിന്‍ നിഗമും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്, വ്യാഴാഴ്ച്ചയാണ് താര സംഘടനയുടെ യോഗം നിശ്ചയിച്ചിരുന്നത്. അതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ഇന്ന് തീരും.

Post a Comment

0 Comments