ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു


ആദൂര്‍: ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ തത്ക്ഷണം മരിച്ചു.
കാടകം പതിമൂന്നാം മൈലില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ എ എം കോംപ്ലക്‌സില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഗോവിന്ദ രാജ് (52), ഭാര്യ ഉമ (43) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.
ഗോവിന്ദരാജും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ആദൂര്‍ എ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ രാജ് വര്‍ഷങ്ങളായി കാടകത്താണ് താമസം. മക്കള്‍: സെന്തില്‍ കുമാര്‍, ശര്‍മിള, ശരത് കുമാര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Post a Comment

0 Comments