കശുവണ്ടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ വിതരണം തുടങ്ങി


കാസര്‍കോട്: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കാസര്‍കോട്,കോഴിക്കോട് ,കണ്ണൂര്‍ എന്നീ ജില്ലകളിലെ പെന്‍ഷന്‍ വിതരണം ആരംഭിച്ചു.
2019 ഡിസംബര്‍ 15 ന് മുന്‍പ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുള്ളതും ഇതുവരെ പെന്‍ഷന്‍ തുക ലഭിച്ചിട്ടില്ലാത്തതുമായ പെന്‍ഷന്‍കാര്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ് ,പെന്‍ഷന്‍ കാര്‍ഡ് ,പെന്‍ഷന്‍ ബുക്ക് എന്നിവ ജനുവരി 18 നകം ജില്ലാ എക്‌സിക്യൂ ട്ടീവ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04792446518.

Post a Comment

0 Comments