'ഇത്തിരി നേരം ഒത്തിരി കാര്യം' ബാലസഭാ ക്യാമ്പ്


അജാനൂര്‍: കളിയും ചിരിയും, കഥയും, കവിതയും, പാട്ടും, വിസ്മയവും ചേര്‍ത്ത്‌വെച്ച് തിരിച്ചറിവിന്റെ പാഠങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുക, പഠനം മനുഷ്യനാവാന്‍ ആവണം അതിനു വിശപ്പും, വേദനയും, ഇല്ലായ്മയും എന്ത് എന്ന് കുട്ടികളില്‍ തിരിച്ചറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ 'ഇത്തിരി നേരം ഒത്തിരി കാര്യം'ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എം.സി പ്രകാശന്‍ പാലാഴി മുഖ്യ അതിഥിയായി. ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസ്സെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതി, വാര്‍ഡ് മെമ്പര്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.ശോഭ സ്വാഗതവും ബാലസഭാ കോഓഡിനേറ്റര്‍ ജയശ്രീ നന്ദിയും പറഞ്ഞു.

Post a Comment

0 Comments