മുണ്ടത്തടം ക്വാറിക്കും ക്രഷറിനും പോലീസ് സംരക്ഷണം


പരപ്പ: ആറുമാസമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച പരപ്പ മുണ്ടത്തടം ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കോടതി ഉത്തരവ്.
ക്വാറിക്കെതിരെ പരാതികള്‍ ഉയര്‍ന്നസാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ നിബന്ധനകളോടെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കി ക്വാറി ഉടമ അപേക്ഷ നല്‍കിയസാഹചര്യത്തിലാണ് ക്വാറി തുറക്കാനും ക്രഷറിന്റെ നിര്‍മ്മാണം പുനരാരംഭിക്കാനും അനുമതി ലഭിച്ചത്. ക്വാറിക്കും വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ക്രഷറിനും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിനും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്കും വെള്ളരിക്കുണ്ട് എസ്.ഐക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരും വെള്ളരിക്കുണ്ട് പോലീസും പരപ്പ മുണ്ടത്തടം പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

Post a Comment

0 Comments