പ്രതികരണ സേന രൂപീകരിച്ചു


പെരിയ: ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരിക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന പദ്ധതി നിര്‍വ്വണ യൂണിറ്റിന്റെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും അഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിന്‍ ദുരന്ത സമയങ്ങളില്‍ അടിയന്തര പ്രതികരണം നടത്തുന്നതിനാവശ്യമായ പ്രതികരണ സേനയുടെ രൂപീകരണം നടത്തി.
മൂന്ന് മേഖലകളിലേക്കാണ് ദ്രുതകര്‍മ്മ സേനയെ രൂപീകരിച്ചിട്ടുള്ളത്, തിരച്ചലും രക്ഷാപ്രവര്‍ത്തനവും, ഷെല്‍ട്ടര്‍ മാനേജ്‌മെന്റ്, പ്രഥമ ശുശ്രൂഷ, എന്നീ മേഖലിയാണ് കര്‍മ്മ സേന രൂപീകരിച്ചത്. യോഗം പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മ്യൂണിറ്റി മൊബൈലിസര്‍ ദിനൂപ് അടിയന്തിര രൂപീകരണത്തെ കുറിച്ചും കടമകളെ കുറിച്ചും ക്ലാസെടുത്തു. മെമ്പര്‍മാരായ ടി.ബിന്ദു, കൃഷ്ണന്‍, സരോജിനി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments