കയനാടന്‍ തറവാട് കളിയാട്ട മഹോത്സവം


മഡിയന്‍: മഡിയന്‍ കയനാടന്‍ വീട് തറവാട് കളിയാട്ട മഹോത്സവം ജനുവരി 19, 20 തീയതികളില്‍ നടക്കും.
19 ന് രാത്രി എട്ടുമണിക്ക് തെയ്യം കൂടല്‍ ചടങ്ങ്, തുടര്‍ന്ന് അഞ്ചണങ്ങം ഭൂതം, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റം, എന്നിവ അരങ്ങിലെത്തും. 20ന് പകല്‍ വിഷ്ണുമൂര്‍ത്തി, മുളവന്നൂര്‍ ഭഗവതി എന്നീ തെയ്യങ്ങളും കെട്ടിയാടും. അന്നദാനവും ഉണ്ടാവും.

Post a Comment

0 Comments