നീലേശ്വരം : ആര്‍എസ്എസ് പഥസഞ്ചലനം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനുനേരെ കല്ലെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ചാത്തമത്ത് കണ്ടത്തില്‍ വീട്ടിലെ ടി.ടി.സാഗര്‍ (32), നീലേശ്വരം തെരു പള്ളിക്കര ഹൗസിലെ പി.രാജേഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. 2019 ഡിസംബര്‍ 27 നു വൈകിട്ടു നീലേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഘര്‍ഷം. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമാപനത്തില്‍ നടന്ന പഥസഞ്ചലനമാണ് തടയാന്‍ ശ്രമിച്ചത്. രാജാസ് സ്കൂളിലായിരുന്നു ശിക്ഷാവര്‍ഗ് ക്യാംപ്. പോലീസിനുനേരെയുണ്ടായ കല്ലേറില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.കെ.സുധാകരന്, നീലേശ്വരം സിഐ, എം.എ.മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റിരുന്നു. സിഐ. എം.എ.മാത്യുവിന്റെ പരാതിയില്‍ പോലീസ് സ്വമേധയാ എടുത്ത കേസില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേരാണ് പ്രതികള്‍.
0 Comments