മിനി പെന്‍ഷന്‍ അദാലത്ത്


കാസര്‍കോട്: ഡി.പി.ഡി.ഒ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 31 നു രാവിലെ 10 മുതല്‍ അഞ്ച് വരെ കാസര്‍കോട് കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മിനി പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും.
ഡി.പി.ഡി.ഒ വഴിയോ, ബാങ്ക്‌വഴിയോ ഡിഫന്‍സ് പെന്‍ഷനന്‍ വാങ്ങുന്ന വിമുക്തഭടന്മാര്‍,വിധവകള്‍,ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നപരിഹാരങ്ങള്‍ക്കായി അദാലത്തില്‍ പങ്കെടുക്കാം. അദാലത്തില്‍ ഹാജരാക്കേണ്ട ഫോം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.ഫോണ്‍: 0497 27640070, 27640070, 04994 256860

Post a Comment

0 Comments