സിവില്‍ സ്റ്റേഷനകത്തെ ജലക്ഷാമം പരിഹരിക്കണം


വിദ്യാനഗര്‍: സിവില്‍ സ്റ്റേഷനകത്തെ ജലക്ഷാമം പരിഹരിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ വിദ്യാനഗര്‍ ഏരിയാ സമ്മേളനം ആവശ്യപെട്ടു.
സിവില്‍ സ്‌റ്റേഷനില്‍ മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് എം ചന്ദ്രശേഖരന്‍, ജില്ലാ സെക്രട്ടറി കെ വി ഗംഗാധരന്‍, കെ വി ശോഭ, ബി വിജേഷ്, എ വി റീന, എം ജിതേഷ്, കെ വി രമേശന്‍, യതീശന്‍ അതിയടത്ത്, കെ വി മനോജ്കുമാര്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കെ മണികണ്ഠന്‍ (പ്രസിഡന്റ്), കെ ബാലകൃഷ്ണന്‍, കെ എസ് ദീപ (വൈസ് പ്രസിഡന്റ്), വി ഉണ്ണികൃഷ്ണന്‍ (സെക്രട്ടറി), കെ മനോജ്കുമാര്‍, യതീശന്‍ അതിടത്ത് (ജോയിന്റ് സെക്രട്ടറി), സി പ്രദീപന്‍ (ട്രഷറര്‍).

Post a Comment

0 Comments