പള്ളിക്കര: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് പള്ളിക്കര ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യൂത്ത് ലെവല്‍ കസ്റ്റമേഴ്സ് മീറ്റ് നടന്നു. പള്ളിക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കസ്റ്റമേഴ്സ് മീറ്റ് നടന്നത്.
കേരള സംസ്ഥാന സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി എസ് അബ്ദുല്‍ സത്താര്‍ തൊട്ടി അധ്യക്ഷനായി. പ്ലാനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസര്‍ സി രാഹുല്‍, റീജിയണല്‍ മാനേജര്‍ ഷക്കീല, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് പള്ളിക്കര ബ്രാഞ്ച് മാനേജര്‍ എംടി കൃഷ്ണകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് വി. കെ പ്രിയ, ഗൗരി ഭായി, ഈ കലാ രഞ്ജിനി, കെ ബിഗാഷ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്സിപ്പാല് ഇന്‍ ചാര്‍ജ് വി ഹരിദാസ് സ്വാഗതവും വി സി പ്രഭാകരന് നന്ദിയും പറഞ്ഞു.
0 Comments