വ്യാപാര മഹോത്സവം സമാപിച്ചു


നീലേശ്വരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് നടപ്പിലാക്കിയ വ്യാപാര മഹോത്സവത്തിന്റെ നറുക്കെടുപ്പ് കാസര്‍കോട് എ.ഡി.എം. എം.ദേവീദാസ് നിര്‍വ്വഹിച്ചു.
യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍ അധ്യക്ഷം വഹിച്ചു. കഴിഞ്ഞമാസത്തിലെ വിജയി അനീഷ് തൈക്കടപ്പുറത്തിന് ചലചിത്രതാരം ദേവാംഗന വിപിന്‍ ഹോണ്ട ആക്ടീവ സമ്മാനിച്ചു. നീലേശ്വരത്തെ ഓട്ടോക്കാരില്‍ നിന്ന് നറുക്കെടുത്ത് വിജയിച്ച ഒരു വിജയിക്ക് കാല്‍പ്പവന്‍ സ്വര്‍ണ്ണവും ചുമട്ടുതൊഴിലാളികളില്‍ നിന്ന് നറുക്കെടുത്ത വിജയിക്ക് കാല്‍പ്പവന്‍ സ്വര്‍ണ്ണവും നല്‍കും. നറുക്കെടുപ്പ് ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി അഭിനേഷ് നിര്‍വ്വഹിച്ചു. ഓട്ടോ നറുക്കെടുപ്പിലെ വിജയി ബാലകൃഷ്ണന്‍ ചുമട്ടുതൊഴിലാളി നറുക്കെടുപ്പിലെ വിജയി ഷൈജു കെ എന്നിവരാണ്. ജനുവരി ഒന്നുവരെയായിരുന്നു വ്യാപാര മഹോത്സവം. ജനറല്‍ സെക്രട്ടറി എ.വിനോദ്കുമാര്‍ സ്വാഗതവും ട്രഷറര്‍ എം.മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments