അഭിപ്രായഭിന്നതകള്‍ മറന്ന് ഐക്യപ്പെടണം -ഹൈദരലി തങ്ങള്‍


കാടങ്കോട് : ഭരണകൂടങ്ങളുടെ ചെയ്തികള്‍ നശീകരണ പ്രവര്‍ത്തനങ്ങളും ഭിന്നതകളും സൃഷ്ടിക്കുന്ന വര്‍ത്തമാനകാലത്ത് അഭിപ്രായഭിന്നതകള്‍ മറന്ന് ഐക്യപ്പെടണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഭരണഘടനയെപ്പോലും അട്ടിമറിക്കുന്ന തരത്തില്‍ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ശാന്തിയോടും സൗഹാര്‍ദ്ദത്തോടും ജീവിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എല്ലാവരുടേയും രാഷ്ട്രമാണ്. എല്ലാ മതങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത കാടങ്കോട് മുഹിയുദ്ധീന്‍ വലിയജുമാമസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പള്ളികള്‍ ശാന്തിയുടേയും സംസ്‌കാരത്തിന്റേയും ഉറവിടങ്ങളാണെന്നും സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് ആവണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത മുശാവറ അംഗം ഇ.കെ. മഹമൂദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments