ഇലക്ട്രിസിറ്റി ഓഫീസില്‍ ജീവനക്കാര്‍ തമ്മില്‍ത്തല്ല്


നീലേശ്വരം: പിലിക്കോടിനു പിന്നാലെ ചോയ്യംകോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലും ജീവനക്കാര്‍ തമ്മില്‍ത്തല്ലി.
റിപബ്ലിക് ദിനത്തില്‍ രാവിലെ 9.20 ഓടെയാണ് സംഭവം. സബ് എന്‍ജിനിയര്‍ പിലിക്കോട് കരക്കേരു ശ്രീശൈലത്തിലെ കെ.എം.അജിത് കുമാറിനാണ് (41) മര്‍ദ്ദനമേറ്റത്. ഓവര്‍സിയര്‍ പവിത്രനാണ് തടഞ്ഞുനിര്‍ത്തി കൈകൊണ്ടടിച്ചത്. കൃത്യമായി ജോലി ചെയ്യാത്തതു ചോദ്യം ചെയ്യാത്തതു ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു ആക്രമണമെന്നു അജിത് കുമാര്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആഴ്ചകള്‍ക്കു മുമ്പ് പിലിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ ജീവനക്കാര്‍ തമ്മില്‍ത്തല്ലിയിരുന്നു. യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചു പടക്കം പൊട്ടിച്ചതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് ഇവിടെ തമ്മിലടിയില്‍ കലാശിച്ചത്. പ്രതികളായ രണ്ടു ജീവനക്കാരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Post a Comment

0 Comments