വേലാശ്വരം ഗവ. യു പി.സ്‌കൂളില്‍ ഗണിതോല്‍സവ സഹവാസ ക്യാമ്പിന് തുടക്കമായി


അജാനൂര്‍: പൊതു വിദ്യാഭ്യാസ വകുപ്പ് ബേക്കല്‍ ബി.ആര്‍ സി അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ യു.പി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഗണിതോല്‍സവ സഹവാസ ക്യാമ്പിന് വേലാശ്വരം ഗവ. യു. പി.സ്‌കൂളില്‍ തുടക്കമായി.
ഗണിത പഛനം ലളിതവും രസകരവുമാക്കുക, ജീവിതഗന്ധിയായി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഗണിതോല്‍സവം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉല്‍ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍. എം.വി രാഘവന്‍ അധ്യക്ഷം വഹിച്ചു. ബേക്കല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.വി സജീവന്‍ പ്രോഗ്രാം വിശദീകരണം നടത്തി.
ഡയറ്റ് ഫാക്കല്‍റ്റി അംഗം പി.വി വിനോദ് കുമാര്‍, പി.ഇ.സി സെക്രട്ടറി എം.വി രാമചക്കന്‍ പി ടി എ പ്രസിഡണ്ട് അഡ്വ.എ.ഗംഗാധരന്‍, എസ്.എം സി ചെയര്‍മാന്‍ കെ.അനീഷ്, എം.പി ടി എ പ്രസിഡണ്ട് വനജരാജന്‍, സി.ആര്‍ സികോഡിനേറ്റര്‍ രജനി, പിടിഎ എക്‌സിക്യൂട്ടീവ് അംഗം പി.വിനോദ്, സീനിയര്‍ അസിസ്റ്റന്റ് കെ.വി പ്രവീണ, രാമചന്ദ്രന്‍.എന്‍.വി തുടങ്ങിയവര്‍ നേര്‍ന്നു സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ സി.പി വി വിനോദ് കമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി ശശികുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments