ക്ഷേത്ര തിരുമുറ്റം ശിലാസ്ഥാപന കര്‍മ്മം


മാവുങ്കാല്‍: വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി തിരുമുറ്റം കല്ല് പതിക്കുന്നതിന്റെ ശിലാ സ്ഥാപനവും മാര്‍ച്ച് 6 മുതല്‍ 11 വരെ നടക്കുന്ന ക്ഷേത്രനവീകരണ ബ്രഹ്മകലശ മഹോല്‍സവത്തിന്റെ ഭാഗമായ തയ്യാറാക്കിയ ബുക്ക്‌ലെറ്റിന്റെ പ്രകാശനവും നടത്തി.
മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട് വസന്തപൈ ബദിയടുക്ക നിര്‍വഹിച്ചു. മാതൃസമിതിയുടെ സമ്മാനകൂപ്പണ്‍ ക്ഷേത്രം തന്ത്രി പദ്മനാഭ പട്ടേരി പ്രകാശനം ചെയ്തു. ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം ശങ്കരന്‍ വാഴക്കോട് അധ്യക്ഷത വഹിച്ചു.ടി.വി.ഭാസ്‌കരന്‍, എം.രാജന്‍, പി.കുഞ്ഞിരാമന്‍, ഇ.രാധാകൃഷ്ണന്‍, പി. വി. ഗോപാലന്‍, ലക്ഷ്മിതമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments