നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി കണ്ടംകരിയിലെ ആദര്‍ശ്.കെ.ആനന്ദിന്റെ (33) പരാതിയില്‍ കെഎല്‍ 14 എസ് 8942 നമ്പര്‍ കാറിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. ജനുവരി 15 നു രാവിലെ പതിനൊന്നേ കാലോടെ ദേശീയപാതയില്‍ നീലേശ്വരത്തായിരുന്നു അപകടം. ആദര്‍ശും ഭാര്യ സ്വപ്ന വര്‍ഗീസും കെഎല്‍ 59 ടി 7257 നമ്പര്‍ ബുള്ളറ്റില്‍ ചെറുവത്തൂര്‍ ഭാഗത്തേക്കു പോകുന്നതിനിടെ ഇതേ ദിശയില്‍ വന്ന കാര്‍ ഇരുവരെയും ഇടിച്ചിടുകയായിരുന്നു. ഇരുവരും റോഡില്‍ തെറിച്ചു വീണു പരിക്കേല്‍ക്കുകയും ചെയ്തു.
0 Comments